Wed. Jan 22nd, 2025
ന്യൂഡൽഹി:

 
രാജ്യത്തെ കൊവിഡ് രോഗികൾക്കുവേണ്ടി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഇക്കാര്യം പ്രസ്താവിച്ചതായി പ്രമുഖ വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ടു നൽകി.

“ശുചീകരണത്തൊഴിലാളികളോ, ഡോക്ടർമാരോ, നഴ്സുമാരോ ആരെങ്കിലും കൊവിഡ് 19 രോഗബാധിതർക്ക് സേവനം നൽകുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ, അവരുടെ സേവനത്തെ ബഹുമാനിച്ചുകൊണ്ട്, അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകും. അവർ സ്വകാര്യമേഖലയിൽ നിന്നാണോ സർക്കാർ മേഖലയിൽ നിന്നാണോ എന്നതു കാര്യമാക്കില്ല.” കെജ്രിവാൾ പറഞ്ഞു.