Sun. Dec 22nd, 2024
മുംബൈ:

 
കൊറോണവൈറസ് ബാധയെത്തുടർന്ന് മുംബൈയിൽ ഒരു മലയാളി മരിച്ചു, തലശ്ശേരി സ്വദേശിയും മുംബൈ സാക്കിനാക്കയിൽ താമസിക്കുന്ന ആളുമായ അശോകൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. മൃതദേഹം ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

മഹാരാഷ്ട്രയിൽ, കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. മുന്നൂറ്റി ഇരുപതുപേർക്ക് രോഗബാധയുണ്ട്. ബുധനാഴ്ച മാത്രം പതിനെട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.