Wed. Jan 22nd, 2025
ജനീവ:

 
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം, ലോകത്താകമാനമുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തി മുപ്പത്തി നാലായിരത്തി എണ്ണൂറ്റി മുപ്പത്തഞ്ചായി. ഇരുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അമ്പത്തേഴു പേർ മരിച്ചു.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറുപത്തിമൂവായിരത്തി നൂറ്റമ്പത്തൊമ്പതു പേർ രോഗബാധിതരായെന്നും, മൂവായിരത്തി നാന്നൂറ്റിയറുപത്തി നാലു പേർ മരിച്ചുവെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചതായി വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ടു ചെയ്തു.

ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം തൊണ്ണൂറായിരവും, സ്പെയിനിൽ എഴുപത്തിരണ്ടായിരവും ജർമ്മനിയിൽ അമ്പത്തിരണ്ടായിരവും കടന്നു. കോറോണ വൈറസ് ബാധയെത്തുടർന്ന് ഇറ്റലിയിൽ പതിനായിരത്തിൽ കൂടുതൽ പേർ മരിച്ചു. സ്പെയിനിൽ അയ്യായിരത്തിനു മുകളിൽ പേർ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്.