Sun. Dec 22nd, 2024
ന്യൂഡൽഹി:

 
കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ സംഖ്യ ഇരുപത്തിയൊമ്പതായി. കൊവിഡ് 19 രോഗത്തെത്തുടർന്ന് ഗുജറാത്തിലാണ് തിങ്കളാഴ്ച ഒരു മരണം രേഖപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചു വയസ്സായ ഒരു സ്ത്രീയാണ് മരിച്ചത്. ഭാവ്‌നഗർ സ്വദേശിയാണ് ഇവർ.

ഇന്ത്യയിൽ രോഗബാധിതരായിട്ടുള്ളവരുടെ എണ്ണം ആയിരത്തി ഒരുനൂറിൽ കവിഞ്ഞിട്ടുണ്ട്.

മദ്ധ്യപ്രദേശിൽ നാല്പത്തിയേഴും, മഹാരാഷ്ട്രയിൽ ഇരുന്നൂറ്റിപ്പതിനഞ്ചും ആന്ധ്രയിൽ ഇരുപത്തിമൂന്നും, കൊവിഡ് രോഗം ബാധിച്ചവരുണ്ട്.

തൊണ്ണൂറ്റിയൊമ്പതു പേർ ഇന്ത്യയിൽ ഇതുവരെ കൊവിഡ് 19 രോഗത്തിൽ നിന്നും മുക്തരായിട്ടുണ്ട്.