Sat. Jan 18th, 2025
ഡൽഹി:

ഞായറാഴ്ച അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രിവരെ ഇന്ത്യന്‍ റെയില്‍വേയുടെ പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തി മൂന്ന് യാത്രാസര്‍വീസുകളും നിർത്തിവെച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ യാത്രാത്തീവണ്ടികളും നിര്‍ത്തിവെക്കുന്നത്. യാത്രക്കാര്‍ വഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് ഈ നടപടി. ശനിയാഴ്ച  മാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാര്‍ക്കാണ് കൊറോണരോഗബാധ സ്ഥിരീകരിച്ചത്. ജൂൺ 21 വരെ റദ്ദാക്കപ്പെട്ട എല്ലാ ട്രെയിനുകളുടെയും മുഴുവൻ ടിക്കറ്റ് തുകയും റീഫണ്ട് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam