Mon. Dec 23rd, 2024
കൊച്ചി:

കൊറോണ വൈറസ് ഭീതിയെ തുടർന്ന് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കണമെന്നാണ് ഉത്തരവ്. നിലവിൽ 11 സ്റ്റേഷനുകളിലാണ് സ്കാനറുകൾ സ്ഥാപിച്ചിരിക്കുന്നത്, ഇത് അടുത്ത ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൈകൾ വൃത്തിയാക്കുന്നതിനായുള്ള സംവിധാനങ്ങളും ഒഴുക്കിയിട്ടുണ്ടെന്ന് മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam