Mon. Dec 23rd, 2024
റിയാദ്:

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ ആഭ്യന്തരവിമാനങ്ങൾ, ബസുകൾ, തീവണ്ടി, ടാക്സി എന്നിവ ഇന്ന് മുതൽ സർവീസ് നടത്തില്ല. രണ്ടാഴ്ചത്തേക്കാണ് പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും വിലക്കിയിട്ടുമുണ്ട്. രാജ്യത്ത് ഇന്നലെ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 344 ആയി. അതേസമയം, വ്യാപാര മേഖലയ്ക്കും തൊഴിലാളികൾക്കും ആശ്വാസം പകർന്ന് 120 ശതകോടി റിയാലിന്റെ ആശ്വാസ പാക്കേജ് സൗദി ഭരണകൂടം പ്രഖ്യാപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam