Wed. Aug 27th, 2025 6:49:23 PM
വയനാട്:

കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലൂടെ അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച കുടകിലേക്ക് ഒരു കാരണവശാലും സ‍ഞ്ചരിക്കരുതെന്ന് വയനാട് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam