Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 25 ആയി. വിവിധ ജില്ലകളിലായി 31,173 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതിൽ 237 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. അതേസമയം, കാസർഗോഡ് കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനായി സ്വകാര്യ ആശുപത്രികളും കോളേജുകളും ഏറ്റെടുക്കുമെന്നും അധികൃതർ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam