Sat. May 17th, 2025

സൗദി അറേബ്യയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 238 പേരിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് എട്ട് പേർ  രോഗം ഭേദമായി ആശുപത്രി വിട്ടതായും മന്ത്രാലയം അറിയിച്ചു. അതേസമയം, ഒമാനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 39 ആയതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ പൊതുഗതാഗതം നിർത്തിവെച്ചു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി ഓഗസ്റ്റ് നാല് വരത്തേക്ക് നീട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam