Sun. Jan 19th, 2025
തിരുവനന്തപുരം:

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവാഹച്ചടങ്ങുകളിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. നേരത്തെ വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പലരും വിവാഹച്ചടങ്ങുകളിൽ അടക്കം പങ്കെടുത്തുരുന്നുവെന്ന സംശയത്തെ തുടർന്നാണിത്. സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.  മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി. 

By Arya MR