Sun. Jan 19th, 2025
ഡൽഹി:

കോവിഡ് 19 പശ്ചാത്തലത്തിൽ  സുപ്രീംകോടതിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതിനാൽ സുപ്രധാന കേസുകളായ ജമ്മുകാശ്‌മീർ ,ശബരിമല, പൗരത്വ നിയമഭേദഗതി എന്നിവയുടെ വിധികൾ ഏറെ വൈകും. ഹോളി അവധി കഴിഞ്ഞ് തിങ്കളാഴ്ച തുറക്കുമ്പോൾ ശബരിമല സ്ത്രീപ്രവേശം മുതൽ ഓരോന്നായി പരിഗണിക്കാനിരിക്കുകയായിരുന്നു സുപ്രീം കോടതി. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ അടിയന്തര കേസുകൾ മാത്രമേ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കോടതി പരിഗണിക്കയുള്ളു.

By Arya MR