Sun. Feb 23rd, 2025
കുവൈത്ത് സിറ്റി:

കുവൈത്തിൽ ഇന്ന് ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 100 ആയി. കുവൈത്തിൽ ഇന്ന് മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഔക്കാഫ് മന്ത്രാലയം നിർദ്ദേശിച്ചു. ബസ് സർവ്വീസ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പള്ളികളിലെ നമസ്ക്കാരങ്ങളും നിർത്തിവെയ്ക്കുന്നത്. അതേസമയം, സൗദിയിലും വെള്ളിയാഴ്ച മാത്രം 24 പേർക്ക് രോഗം സ്ഥിതീകരിച്ചു. 

By Arya MR