Sun. Jan 19th, 2025
പത്തനംതിട്ട:

കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാൾക്ക് രോഗ ലക്ഷണം ഉണ്ട്. നിലവിൽ 25 പേരാണ് പത്തനംതിട്ടയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 7 പേർ രോഗം സ്ഥിതീകരിച്ചവരാണ്. 969 ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇവരെ ജിയോ ട്രാക്കിംഗ് സംവിധാനം വഴിയാണ് നിരീക്ഷിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam