ഡൽഹി:
കോവിഡ് 19 കൊറോണ ബാധയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസർക്കാർ. എപ്രിൽ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് വിലക്കേർപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ് ചെയ്തത്.