Fri. Oct 10th, 2025
റാന്നി:

പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി വീണ്ടും ആശുപത്രിയിലെത്തിച്ചു. ജില്ലയിൽ രോഗം സ്ഥിതീകരിച്ച അഞ്ച് പേരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നതിനാൽ അധികൃതർ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന യുവാവാണ് ആശുപത്രിയിൽ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. അതേസമയം, ജില്ലയിൽ ഒരു രണ്ട് വയസ്സുകാരിയെയും കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

By Arya MR