Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുബത്തെ സ്വീകരിക്കാൻ എയര്‍പോര്‍ട്ടിൽ പോയ രണ്ട് പേര്‍ക്കും, ഇവരുടെ അച്ഛനും അമ്മക്കും, റാന്നിയിൽ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പത്തനംതിട്ടയിലെ ആശുപത്രിയിലുമാണ് ചികിത്സയിൽ ഉള്ളത്.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരായവരുടെ എണ്ണം പന്ത്രണ്ട് ആയതായും മന്ത്രി വ്യക്തമാക്കി. ആകെ 1116 പേര്‍ സംസ്ഥാനത്ത് കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടെന്നും ഇവരിൽ 149 പേര്‍ ആശുപത്രിയിൽ തന്നെ ആണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഭയമല്ല വേണ്ടതെന്നും രോഗം നിയന്ത്രിക്കാന്‍ ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരള കൊറോണ കൺട്രോൾ റൂം നമ്പറുകൾ

By Athira Sreekumar

Digital Journalist at Woke Malayalam