Sun. Apr 6th, 2025
ചൈന:

കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് സന്ദര്‍ശിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ചൈനീസ് പ്രസിഡന്‍റ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് ചൈനീസ് ഭരണകൂടത്തിന്‍റെ നടപടി. വൈറസ് നിര്‍മാര്‍ജനത്തിന് ഇതുവരെ പ്രവിശ്യയില്‍ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് നിരീക്ഷിച്ചു. വൈറസ് ബാധ വ്യാപിച്ചതോടെ വുഹാനും പ്രവിശ്യയായ ഹുബെയും ഒറ്റപ്പെട്ടിരുന്നു.