ശ്രീനഗർ:
2019 ആഗസ്റ്റില്‍ ജമ്മു കശ്‍മീരിനെ വിഭജിച്ചു കൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതിന് പിന്നാലെ ജമ്മു കശ്‍മീരില്‍ കൊണ്ടുവന്ന ഇന്‍റര്‍നെറ്റ് നിരോധനവും നിയന്ത്രണവും നീക്കിയതായി ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സര്‍വ്വീസ് അറിയിച്ചു. നിലവില്‍ ടുജി ഇന്‍റര്‍നെറ്റ് സേവനം മാത്രമേ കശ്‍മീരില്‍ ലഭ്യമാകൂ എന്നും ഫോര്‍ജി ഇന്‍റര്‍നെറ്റിനുള്ള നിരോധനം തുടരുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. ജനുവരിയില്‍ ഭാഗീകമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു.