Wed. Jul 16th, 2025
ദില്ലി:

ദില്ലിയിൽ കോവിഡ് 19 ബാധ സ്ഥിതീകരിച്ച ആൾ പാർട്ടി നടത്തിയ നോയ്ഡയിലെ സ്കൂൾ അടച്ചു.  ഈ പാർട്ടിയിൽ പങ്കെടുത്തവരെ നിരീക്ഷിക്കുമെന്നാണ് വിവരം. ദില്ലിയിലും തെലങ്കാനയിലും നിരീക്ഷണം കർശനമാക്കി. രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കൊറോണ ബാധ രൂക്ഷമായ 12 രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേകമായി പരിശോധിച്ച ശേഷമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു.  കൊറോണ ബാധയുടെ കാര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

By Arya MR