Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിതയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സാരമായി ബാധിക്കുമെന്നും കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും കോവിഡ് 19 മൂലം സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്‌ട്രിക്കല്‍ മേഖലകൾ എല്ലാം തന്നെ ഇപ്പോൾ വൻ തകർച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam