Sat. Jul 5th, 2025

മലേഷ്യ:

ലോകമെങ്ങും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. അസ്ലന്‍ ഷാ കപ്പിന്‍റെ 29-ാം മത്ത എഡിഷനായിരുന്നു ഏപ്രില്‍ പതിനൊന്ന് മുതല്‍ 18 വരെ മലേഷ്യയിലെ ഇപ്പോയില്‍ വച്ച് നടക്കേണ്ടിയിരുന്നത്.  സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്ന പുതിയ തീയ്യതി. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, മലേഷ്യ, പാകിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യ ഇത്തവണ കളിക്കുന്നില്ല.

By Binsha Das

Digital Journalist at Woke Malayalam