Thu. Apr 25th, 2024

ഇംഗ്ലണ്ട് :

ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ താരവും മുന്‍ ലിവര്‍പൂള്‍ സ്ട്രെെക്കറുമായ ഡാനിയേല്‍ സ്റ്ററിഡ്ജിന് ഫുട്‌ബോളില്‍നിന്നും വിലക്ക്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിന് നാലുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ 2020 ജൂണ്‍ വരെ സ്റ്ററിഡ്ജിന് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. താരത്തിന് ഒരു കോടി 21 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2018ലെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമം ലംഘിച്ചുകൊണ്ട് ചോര്‍ത്തി നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. 

By Binsha Das

Digital Journalist at Woke Malayalam