Fri. Mar 29th, 2024

ഓസ്‌ട്രേലിയ:

ഐസിസി വനിത ടി20 ലോകകപ്പില്‍ സെമിഫെെനലില്‍ പ്രവേശിച്ച ഓസ്ട്രേലിയയിക്ക് നിരാശ. ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായ എലിസ് പെറി ഇനിയുള്ള മത്സരങ്ങലില്‍ കളിക്കില്ല. പേശിവലിവിനെ തുടര്‍ന്ന് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ താരത്തിന് കഴിയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. എലിസ് പെറിയുടെ പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്ന് ടീം ഡോക്ടര്‍ പിപ് ഇന്‍ഗെ പറഞ്ഞു. രണ്ടുവര്‍ഷം ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരമായി ഈ ഓള്‍റൗണ്ടര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസംനടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ സെമിയില്‍ കടന്നത്.

 

By Binsha Das

Digital Journalist at Woke Malayalam