Mon. Dec 23rd, 2024
എറണാകുളം:

തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്തു കൈമാറാനുള്ള കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ഡിവിഷൻ ബഞ്ചിനു കൈമാറിയ വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾകൊള്ളിച്ചുള്ള വിശദമായ റിപ്പോർട്ടിന് ഒപ്പം സുപ്രീം കോടതി വിധി നടപ്പാക്കാൻ ഒരു മാസത്തെ സമയവും സർക്കാർ ആരാഞ്ഞിട്ടുണ്ട്.  അതേസമയം പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു കൈമാറണം എന്ന സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ  അപ്പീൽ ഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാച്ചത്തേക്ക് മാറ്റി.

 

By Arya MR