Mon. Dec 23rd, 2024
ദില്ലി:

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം ഉണ്ടായ വടക്കു കിഴക്കൻ ദില്ലിയിലെ പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുന്നു.  ഗോകൽപുരി, ശിവ്‌വിഹാർ എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ നാല് മൃതദേഹങ്ങൾ കൂടി കിട്ടിയതോടെ മരണസംഖ്യ46 ആയി. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം തുടരുന്ന ഷഹീൻബാഗിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കലാപത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ്‌ സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

By Arya MR