Wed. Jan 22nd, 2025

കുവൈത്തിൽ പത്ത് പേർക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബുധാനിയാ അൽ മുദ്‌ദഹഫും ഔദ്യോഗിക വക്താവ് ഡോക്ടർ അബ്ദുല അറിയിച്ചു. എന്നാൽ വൈറസ് ബാധിച്ച രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കൂട്ടിച്ചേർത്തു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 56 ആയി. രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ കുവൈത്തി പൗരന്മാര്‍ക്ക് കിട്ടുന്ന അതെ പരിഗണന അവർക്കും നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam