24 C
Kochi
Tuesday, December 7, 2021

Daily Archives: 26th February 2020

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധാകേന്ദ്രം മലയാളത്തിലെ യുവതാരത്തിന്റെ പഴയ ചിത്രമാണ്. നിവിന്‍ പോളി ചെറുപ്പത്തില്‍ ബ്രേക്ക് ഡാന്‍സ് കളിക്കാനൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് ആരാധകരിപ്പോൾ  സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുന്നത്.പണ്ടേ പുലിയായിരുന്നല്ലേ എന്ന കമന്റുകളുമായി ആരാധകര്‍ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. ഐ ആം എ ഡിസ്കോ ഡാന്‍സര്‍ സ്റ്റൈലില്‍ കുട്ടിക്കാലം മുതലെ ആളുകളെ ആവേശം കൊള്ളിക്കാന്‍ നിവിന്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് കുറിച്ച്‌ ചിത്രം ഷെയര്‍ ചെയ്യുന്നവരുമുണ്ട്.
മുംബൈ: ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് ജെ എ എന്റർടൈൻമെന്റ് സാമൂഹിക സംരംഭകയായ രേവതി റോയിയുടെ ജീവിതത്തെക്കുറിച്ച് ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏഷ്യയിലെ ആദ്യത്തെ വനിതാ ടാക്‌സി സർവീസായ 'ഹേ ദീദി', ആദ്യത്തെ ഓൾ-വുമൺ ലാസ്റ്റ് മൈൽ ഡെലിവറി സർവീസ് എന്നിവയിലൂടെയാണ് രേവതി റോയ് അറിയപ്പെടുന്നത്. ഇങ്ങനൊരു ചിത്രം  നിർമ്മിക്കുന്നതിൽ സന്തോഷമുണ്ടെന്നും വളരെ മികച്ച സംരംഭകയുടെ കഥ സിനിമയ്ക്കായി സംയോജിപ്പിക്കുന്നതിലൂടെ അങ്ങേയറ്റം നാടകീയമായ വ്യക്തിഗത ജീവിതമാണ് അവതരിപ്പിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു
ന്യൂ ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി രാഷ്ട്രപതി ഭവനിൽ നടന്ന സംഗീത വിരുന്നിൽ സംഗീതസംവിധായകൻ എ ആർ റഹ്മാനും ഷെഫ് വികാസ് ഖന്നയും പങ്കെടുത്തു. റഹ്മാനും വികാസും ട്രംപുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംവദിച്ചു. ഇവന്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അവർ പങ്കിട്ടു. "ഇന്ത്യ + അമേരിക്ക" എന്ന് അടിക്കുറിപ്പും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വികാസ് നൽകി.
ഹൈദരാബാദ്: മഹാനടിയിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സംവിധായകന്‍ നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ നിര്‍മ്മാതാവായ അശ്വിനി ദത്തിന്റെ വൈജയന്തി എന്റര്‍ടെയ്ന്‍മെന്റാണ് പ്രഭാസ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
കാലിഫോർണിയ : 'ബാറ്റ്മാൻ ബിഗിൻസ്' എന്ന സിനിമയിൽ ബാറ്റ്മാന്റെ ശത്രു റാസ്‌ ഗുലിനെ അവതരിപ്പിച്ച ഹോളിവുഡ് നടൻ ലിയാം നീസൺ, താൻ സൂപ്പർഹീറോ വിഭാഗത്തിന്റെ  ആരാധകനല്ലെന്ന് പറയുന്നു. അത്തരം സിനിമകളിൽ അഭിനയിക്കാൻ താല്പര്യമില്ല ,എല്ലാ ദിവസവും മൂന്ന് മണിക്കൂർ ജിമ്മിൽ പോയി അതിനായി പ്രയത്നിക്കാൻ തനിക്കാവില്ലെന്നും ലിയാം പറഞ്ഞു. ഇത്തരം കഥാപാത്രങ്ങൾക്കായി ദിനംപ്രതി പ്രയത്നിക്കുന്ന ചില  അഭിനേതാക്കളേ അറിയാമെന്നും അവരെ താൻ അഭിനന്ദനിക്കുന്നുവെന്നും ലിയാം കൂട്ടിച്ചേർത്തു.
ബ്രസീല്‍:ബ്രസീലിനായും ഇന്റര്‍മിലാനിനായും ഒരുകാലത്ത് നിറഞ്ഞ് കളിച്ചിരുന്ന അഡ്രിയാനോ ലെയ്റ്റ് മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത അതിവേഗം പ്രചരിച്ചതോടെ താരം നേരിട്ട് രംഗത്തെത്തി താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന്  വിളിച്ചു പറ‍ഞ്ഞു. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രങ്ങളാണ് 38കാരനായ അഡ്രിയാനോ പോസ്റ്റു ചെയ്തിരിക്കുന്നത്. മറ്റൊരു ഫോട്ടോയില്‍ താന്‍ വീട്ടില്‍ സുരക്ഷിതനാണെന്നും താരം പറയുന്നുണ്ട്. 2016ല്‍ പ്രൊഫഷണില്‍ ഫുട്‌ബോളില്‍നിന്നും വിരമിച്ചശേഷം താരം മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയാകുന്നത് ഇപ്പോഴാണ്. 
ന്യൂഡല്‍ഹിNeil Wagner:ന്യുസിലാന്‍ഡിനെതിരെയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുമെന്ന് വാഗ്നര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യയേറ്റുവാങ്ങിയത്. ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് കിവി ബൗളര്‍മാര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം ടെസ്റ്റിലും തങ്ങള്‍ ഇതേ തന്ത്രം തന്നെ ആവര്‍ത്തിക്കുമെന്നു വാഗ്നര്‍...
കൊച്ചി:കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതോടെ രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു. ഹാളിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കൂടുമാറുന്നത്. ഹൈദരാബാദ് എഫ്‌സിയില്‍ വരും സീസണില്‍ ചേരാനാണ് നര്‍സാരിയുടെ തീരുമാനം. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണില്‍ 14 കളികളില്‍ മൈതാനത്തിറങ്ങിയ താരമാണ് നര്‍സാരി. ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് സീസണില്‍ കളിച്ച താരമാണ് റാക്കിപ്. ടീമിനായി 26 കളികളില്‍ ഇറങ്ങിയ റാക്കിപ്പ് മുംബൈ സിറ്റിയിലേക്കാണ് കൂടുമാറുന്നത്. 
ഇറ്റലി:ഇറ്റാലിയന്‍ സീരി എ ലീഗില്‍ കുതിപ്പ് തുടരുന്ന യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് ബാധ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അനുമതി ലഭിക്കില്ല.  അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിക്കുകയായിരുന്നു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എസി...
ഓസ്ട്രേലിയ:ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തിലെ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തങ്ങള്‍ കളങ്കിതരായ വേദിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. 2018ലെ വിലക്കിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ മുന്‍ നായകനായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കേപ്ടൗണില്‍ തിരിച്ചെത്തുന്നത്.  ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരം നടക്കുന്നത് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് മെെതാനത്താണ്. ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര നേടാനാവും. താരങ്ങള്‍ക്ക് നേരെ കാണികള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു തടയാന്‍ കനത്ത...