27.6 C
Kochi
Monday, November 29, 2021

Daily Archives: 25th February 2020

മെൽബൺ: ബംഗ്ലാദേശിനെ 18 റൺസിനു തകർത്ത്  വനിതാ ടി-20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. 143 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ 35 റൺസെടുത്ത നിഗർ സുൽത്താനയാണ്, ഇന്ത്യയുടേത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവും.
പത്തനംതിട്ട: ശബരിമല വിമാനത്താവളം പണിയുന്നതിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി ഇന്ന് കാൽനട ജാഥ നടത്തും. സർക്കാരിന്റെ ഈ നീക്കം ഉപേക്ഷിക്കണമെന്നും എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ട്രേഡ് യൂണിയൻ നേതാവും മുൻ എംപിയുമായ തമ്പാൻ തോമസ് രാവിലെ മാർച്ച് ഉത്‌ഘാടനം ചെയ്തു.
#ദിനസരികള്‍ 1044   സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രമ്പ് കുറിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ഗംഭീര സന്ദര്‍ശനത്തിന്റെ ഓര്‍‌മ്മയ്ക്ക് എന്നാണ്. ട്രമ്പിന്റെ ഈ കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ മുന്‍‌ഗാമി, ഒബാമ, ഇത്തരമൊരു സന്ദര്‍ശന വേളയില്‍ കുറിച്ചിട്ടതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. “മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അന്നു പറഞ്ഞത് ഇന്നും സത്യമായി നിലകൊള്ളുന്നു. ഗാന്ധിജിയുടെ ചൈതന്യം ഇന്നും ഇന്ത്യയില്‍ സജീവമായി നിലനില്ക്കുന്നു. ലോകത്തിനാകെയുള്ള...
തിരുവനന്തപുരം: ലോക ജനതയുടെ മുൻപിൽ ഒറ്റപ്പെട്ട  രണ്ടുപേരാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേരി ചേരാ നയത്തിലൂടെ ലോകത്തിന് മുൻപിൽ തലയെടുപ്പോടെ നിന്ന രാജ്യമാണ് ഇന്ത്യ എന്നും എന്നാലിപ്പോൾ അമേരിക്കയുടെ കാൽക്കീഴിൽ അടിയറവ് പറഞ്ഞിരിക്കുകയാണെന്നും ഇന്ത്യയ്ക്ക് ഇത് കരിദിനമാണെന്നും മുഖ്യമന്ത്രി ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെ സൂചിപ്പിച്ചുകൊണ്ട്  കർഷകസംഘം സംസ്ഥാനസമ്മേളനത്തിന്റെ ഉദ്‌ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി പൊലീസിനും ലെഫ്റ്റനന്‍റ് ഗവർണർക്കും കത്തയച്ചു. കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അതിനുള്ള സമയവും സാഹചര്യവും നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലിയിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് സിറ്റി:കൊറോണ വൈറസ് രാജ്യത്ത് സ്ഥിതീകരിച്ചതിനാൽ ദേശീയ ദിനാചരണത്തിന്‍റെയും, വിമോചന ദിനാഘോഷത്തിന്‍റെയും ആഘോഷങ്ങൾ റദ്ധാക്കി കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കാനും കുവൈത്ത്‌ മന്ത്രി സഭയുടെ അടിയന്തര യോഗത്തിൽ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അവധി നൽകേണ്ടന്നാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യ ഘട്ടമായി ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം  ഇന്നും നാളെയുമായി ജില്ലാ തലങ്ങളിൽ നടക്കും. പൗരത്വ വിഷയത്തില്‍ വിവാദങ്ങൾ ഉയരുന്നതിനാൽ  ജാതി, മതം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  കെട്ടിട നമ്പർ, വീടിന്‍റെ അവസ്ഥ, കുടുംബനാഥന്‍റെ പേര്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി 31 ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് രാവിലെ  10 മണിക്ക് രാഷ്ട്രപതിഭവനിൽ രാജ്യം ഔദ്യോഗിക വരവേൽപ്പ് നൽകും. വൈകീട്ട് നടക്കുന്ന അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ  മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിൽ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ട്. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും അമേരിക്കയിലേക്ക് തിരിക്കും.
ദില്ലി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്ക് കിഴക്കൻ ദില്ലിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘർഷത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിന്റെ സാന്നിധ്യത്തില്‍ ജനങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന നിരവധി ദൃശ്യങ്ങളാണ് നവ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ കണ്ണീർ വാതകവും പുക ഗ്രനേഡുകളും ഉപയോഗിച്ചതുകൂടാതെ പോലീസ് കല്ലെറിയുന്ന ദിശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലെറിയുന്നതിനിടയിൽ “ജയ് ശ്രീ റാം” എന്ന് വിളിക്കാനും...