Tue. Jul 15th, 2025
തിരുവനന്തപുരം:

ജനസംഖ്യാ കണക്കെടുപ്പിന്‍റെ ആദ്യ ഘട്ടമായി ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം  ഇന്നും നാളെയുമായി ജില്ലാ തലങ്ങളിൽ നടക്കും. പൗരത്വ വിഷയത്തില്‍ വിവാദങ്ങൾ ഉയരുന്നതിനാൽ  ജാതി, മതം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  കെട്ടിട നമ്പർ, വീടിന്‍റെ അവസ്ഥ, കുടുംബനാഥന്‍റെ പേര്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി 31 ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

By Arya MR