Mon. Dec 23rd, 2024

തിരുവനന്തപുരം:

ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശ സമിതി തീരുമാനമെടുക്കും. സര്‍ക്കാരിന്‍റെകൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സ്പീക്കര്‍ അന്തിമ തീരുമാനമെടുക്കുന്നത്. പ്രമേയം അവതരിപ്പിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല.

നിയമസഭയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഗവര്‍ണ്ണറെ മടക്കി വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടിയത്.

By Binsha Das

Digital Journalist at Woke Malayalam