Mon. Dec 23rd, 2024
ബംഗളൂരു:

ഇന്ത്യയില്‍ പെയ്മെന്‍റ് ലൈസന്‍സ് അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴും ആറു മാസത്തിനുള്ളില്‍ പല രാജ്യങ്ങളിലും വാട്ട്സാപ്പ്  പേ പ്രാബല്യത്തില്‍ വരുമെന്ന പ്രസ്താവനയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്.  വാട്ട്സാപ്പ്, മെസ്സഞ്ചര്‍ എന്നീ പ്രൈവറ്റ് ആപ്പുകളെ, ബിസിനസ് ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന സോഷ്യല്‍ പ്ലാറ്റ് ഫോമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതു വഴി വാട്ട്സാപ്പിലൂടെ ഫോട്ടോ അയക്കുന്ന ലാഘവത്തില്‍ പണമിടപാടുകള്‍ നടത്താനാകും. ഇതിനായി സാങ്കേതിക രൂപരേഖ ഉണ്ടാക്കുകയാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

By Arya MR