Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ അവസാനിച്ചു.

രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമുള്ളത്ര ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. 

By Binsha Das

Digital Journalist at Woke Malayalam