Sat. Nov 23rd, 2024
ദില്ലി:

 
രണ്ടാം ബിജെപി സർക്കാരിന്റെ ആദ്യ യൂണിയൻ ബജറ്റ് നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര സർക്കാരിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ കുറഞ്ഞ വളർച്ചാ നിരക്കായിരിക്കും. എന്നാൽ അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്നാണ് സാമ്പത്തിക സർവേ പ്രവചിച്ചിരിക്കുന്നത്. ഈ വർഷം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായി ഇടിഞ്ഞിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam