Mon. Dec 23rd, 2024

ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക് എന്നിവർ അടങ്ങുന്നതാണ് പുതിയ സമിതി. ദേശീയ പുരുഷ-വനിത ടീമുകളുടെ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കുക, വനിത ടീം പരിശീലകനെ കണ്ടെത്തുക എന്നിവയാണ് ഈ സമിതിയ്ക്ക് നൽകിയിരിക്കുന്ന ചുമതലകൾ. ഒരു വര്‍ഷമാണ് പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയുടെ കാലാവധി.

By Athira Sreekumar

Digital Journalist at Woke Malayalam