Sat. Jan 18th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിവാദ ചോദ്യങ്ങളൊന്നും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൗരത്വ പട്ടികാ വിവരശേഖരണം നടത്തില്ലെന്ന് സർക്കാർ ഉത്തരവിറക്കും വരെ സെൻസസുമായി സഹകരിക്കേണ്ടെന്ന്  മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള കൊടുവളളി നഗരസഭ തീരുമാനിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam