Sun. Jan 19th, 2025
തിരുവനന്തപുരം:

 
പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ കേന്ദ്രവുമായി പോര് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് സര്‍ക്കാര്‍. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് സിഎഎയോടുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ബജറ്റില്‍ റബറിന്റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

വായ്പ പരിധി 3 ശതമാനം, അതായത് 24,000 കോടി രൂപയായി ഉയര്‍ത്തണമെന്ന സംസ്ഥാനം നിരന്തരമായി ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതും ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ബജറ്റില്‍ കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും അംഗീകരിച്ചിരുന്നില്ല. ഇത്തവണയും ഇവ മുന്നോട്ട് വയ്ക്കുന്നുണ്ട്.