Mon. Dec 23rd, 2024

ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൈക്കൽ ഡിആൻഡ്രിയ ആണ് മരിച്ചതെന്ന് റഷ്യൻ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത യുഎസ് നിഷേധിച്ചു.  വിമാനത്തിൽ സിഐഎയുടെ ആരും ഉണ്ടായിരുന്നില്ല എന്നാണ് യുഎസിന്റെ വാദം. 

By Arya MR