Sun. Dec 22nd, 2024
തിരുവനന്തപുരം:

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ യുഡി​എ​ഫ് മ​നു​ഷ്യ​ഭൂ​പ​ടം തീ​ര്‍​ക്കും. വയനാട്ടില്‍  രാ​വി​ലെ 11ന് നടക്കുന്ന രണഘടനാ സംരക്ഷണ ലോ​ങ് മാ​ര്‍​ച്ചില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെപി​സി.​സി പ്ര​സി​ഡ​ന്‍​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ലോ​ങ് മാ​ര്‍ച്ചി​ല്‍ അ​ണി​നി​ര​ക്കും.ത്രി​വ​ര്‍​ണ നി​റ​ത്തി​ലു​ള്ള തൊ​പ്പി​ക​ള്‍ അ​ണി​ഞ്ഞായിരിക്കും പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടത്തില്‍ അണിനിരക്കുക. ഓ​രോ ജി​ല്ല​ക​ളി​ലെ​യും ഏ​റ്റ​വും വി​ശാ​ല ഗ്രൗ​ണ്ടു​ക​ളാ​ണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.