Thu. Jan 23rd, 2025
ബീഹാർ:

പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയെന്ന പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ നേതാക്കളായിരുന്നു ഇരുവരും.  അച്ചടക്ക ലംഘനമാണ് ഇവർ നടത്തിയതെന്നും  പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിച്ചതെന്നും ജെഡിയു വ്യക്തമാക്കി.

By Arya MR