Mon. Dec 23rd, 2024
വാഷിങ്ടൺ :

ഇസ്രായേല്‍ -ഫലസ്തീന്‍ പ്രശ്നപരിഹാരത്തിനായി അമേരിക്കയുടെ ‘പശ്ചിമേഷന്‍ പദ്ധതി’ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ദ്വിരാഷ്ട്ര വാദത്തെ തത്വത്തില്‍ അംഗീകരിക്കുന്നതാണ് പദ്ധതി. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാകുമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി ഒന്നിച്ചാണ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത് . പദ്ധതിയെ നെതന്യാഹു സ്വാഗതം ചെയ്തു. അതെ സമയം, ട്രംപിന്റെ നിര്‍ദേശങ്ങള്‍ പക്ഷപാതപരമെന്ന് ആരോപിച്ച് ഫലസ്തീന്‍ തള്ളി. ട്രംപിന്റെ പദ്ധതി അന്താരാഷ്ട്ര സമൂഹം തള്ളിക്കളയണമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ ആവശ്യപ്പെട്ടു.