Mon. Dec 23rd, 2024
വുഹാൻ:

വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന അനുമതി നൽകി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് സമ്മതം പത്രം വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. നാട്ടിലേക്ക് മടങ്ങേണ്ട തീയ്യതിയും മറ്റ് കാര്യങ്ങളും ഉടൻ അറിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam