Wed. Dec 18th, 2024
തിരുവനന്തപുരം:

 ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ല. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്  വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കാൻ  തീരുമാനിക്കേണ്ടത് സ്പീക്കറാണെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം, ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയം  നോട്ടീസില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.