Sat. Jan 18th, 2025
തിരുവനന്തപുരം:

 
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ്- യുഡിഎഫ് ഭേദം മറന്നു ഒരുമിച്ചു നിൽക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. സംയുക്ത പ്രക്ഷോഭത്തിലേക്കില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുമ്പോളാണ് ആന്റണിയുടെ പ്രസ്താവന. രാഷ്ട്രീയ തർക്കത്തിലേക്ക് വിഷയത്തെ കൊണ്ട് പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിന്റെ പ്രശ്നമായി കണ്ടു സമരത്തിൽ നിന്ന് മാറി നിൽക്കുന്നവർ പിന്നീട് ദുഖിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സിന്റെ കലാവിഭാഗമായ സംസ്കാര സമിതിയുടെ ആഭിമുഖ്യത്തിൽ ആര്യാടൻ ഷൌക്കത്ത് നടത്തുന്ന കാവൽ യാത്ര ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.