Mon. Dec 23rd, 2024
ദില്ലി:

പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന  പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിച്ച സായുധ അക്രമികളെ പിടികൂടി. കഴിഞ്ഞ ദിവസം രാജ്യദ്രോഹികളെ വെടിവച്ചു കൊന്നുകളയുക എന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. ഷഹീൻ ബാഗ് പ്രതിഷേധകരുമായി ബന്ധപ്പെട്ട ഒരു ട്വിറ്റർ അക്കൗണ്ടാണ് സായുധ സാമൂഹിക വിരുദ്ധർ പ്രതിഷേധ സ്ഥലത്ത് പ്രവേശിച്ചു എന്നും നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയെന്നും വ്യക്തമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam