Fri. Apr 4th, 2025
 ഉത്തർപ്രദേശ്:

ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ സൈനിക പ്രവേശനത്തിനായി കുട്ടികളെ സജ്ജമാക്കുന്ന ആദ്യ സ്‌കൂൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ആർഎസ്എസ്.ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാഭാരതി സംഘടന അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും  സ്‌കൂളില്‍ നല്‍കുക.ആകെ 160 സീറ്റാണ് ഇവിടെ ഉള്ളത്. സൈനികസേവനത്തിനിടെ വീരമൃത്യുവരിച്ചവരുടെ മക്കള്‍ക്കായി എട്ട് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട് .