Mon. Dec 23rd, 2024
ന്യൂഡൽഹി:

വ്യക്തിഗത ഇന്‍കം ടാക്‌സ് നിരക്കുകളില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ശമ്ബളവരുമാനം നേടുന്ന ഭൂരിപക്ഷവും. എന്നാല്‍ ഇത്തരുമൊരു പ്രതീക്ഷ അസ്ഥാനത്താകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ വ്യക്തിഗത ഇന്‍കം ടാക്‌സില്‍ കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാക്‌സ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് സൂചന. അതുകൊണ്ട് തന്നെ ധനസമ്ബാദനവും, വികേന്ദ്രീകരണവും അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ മാത്രമാണ് പരിഗണിക്കുക. 2021 സാമ്ബത്തിക വര്‍ഷത്തില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ പങ്കാളിത്തം ക്രമാതീതമായി കുറയ്ക്കുമെന്നും സൂചനയുണ്ട്.