Mon. Dec 23rd, 2024
ചൈന:

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 100 കടന്നു.2700 ഓളം ആളുകൾക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 ആളുകൾക്ക് വൈറസ് ബാധ ഏറ്റിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് കഴിയുന്നത്ര ആളുകളെ ഒഴിപ്പിക്കാൻ ആണ് കേന്ദ്ര തീരുമാനം. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.