Wed. Jan 22nd, 2025
കൊച്ചി:

കൊറോണ വൈറസ് ബാധയെ കുറിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനത്ത് 633 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും പത്തു പേരുടെ രക്തസാംപിൾ അയച്ചതിൽ ആറും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി. വുഹാനിലെ മലയാളി വിദ്യാർഥികൾ സുരക്ഷിതരാണെന്നും അവരെ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമിക്കുക ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam