Sat. Jul 27th, 2024
മെൽബൺ:

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കയുടെ സോഫിയ കെനിനും ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയും സെമിയിൽ. ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെ തോൽപ്പിച്ചാണ്  സോഫിയ കെനിൻ സെമിയിലെത്തിയത്. ഇതാദ്യമായാണ്  സോഫിയ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ പ്രവേശനം നേടുന്നത്.  പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ആഷ്‌ലി ബാര്‍ട്ടി അവസാന നാളിൽ ഒരാളായത്. അതേസമയം, പുരുഷവിഭാഗം സിംഗിൾസിൽ പരിക്കിനെ പോലും അതിജീവിച്ച് സ്വിസ്സ് താരം റോജർ ഫെഡറർ സെമിയിൽ പ്രവേശിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam